what is financial freedom

Responsive Ad Here

 സാമ്പത്തിക സ്വാതന്ത്ര്യത്തിന് 7 ലെവലുകൾ ആണുള്ളത്, ഇതിൽ നിങ്ങൾ ഏതിൽ ഉൾപ്പെടുന്നു എന്ന് നമുക്ക് പരിശോധിക്കാം


 ലെവൽ 1

 ഇതിൽ പെടുന്നവരാണ് വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ കൂടുതൽ പേരും. ഈ ലെവലിൽ ഉൾപ്പെടുന്നവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്, ഇവർക്കു ശമ്പളം കൊണ്ട് തങ്ങളുടെ ചിലവുകൾ പോലും വഹിക്കാൻ കഴിയാത്തവരാണ്. ഉദാഹരണം നിങ്ങളുടെ ശമ്പളം 2000 രൂപ എന്ന് കരുതുക,നിങ്ങളുടെ ചിലവ് 2500 രൂപ ഇങ്ങനെയുള്ളവരാണ് ലെവൽ 1


ലെവൽ 2

  ഈ ലെവലിൽ ഉൾപ്പെടുന്നവർ ഒന്നാംഘട്ടത്തിൽ ഉള്ളവരിൽ നിന്ന് കുറച്ചു വ്യത്യസ്തരാണ്, കാരണം ഇവർക്ക് കിട്ടുന്ന വരുമാനം കൊണ്ട് ഇവർക്ക് ഇവരുടെ ചിലവുകൾ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. ഉദാഹരണത്തിന് ഇക്കൂട്ടരുടെ വരുമാനം 40,000 രൂപ എന്ന് കരുതുക, ഇവരുടെ ചിലവുകളും ഏകദേശം വരുമാനത്തിനു ള്ളിൽ തന്നെ ആയിരിക്കും. പക്ഷേ ഒരു മാസത്തെ വരുമാനം ലഭിക്കാൻ കുറച്ചു വൈകിയാൽ ഇവർ ദുഃഖിതരായ ആകും. ഇങ്ങനെയുള്ള ആളുകളാണ് ലെവൽ 2


ലെവൽ 3

 ഇതിൽ ഉൾപ്പെടുന്ന ആളുകളെ നമ്മൾക്ക് മിഡിൽക്ലാസ് എന്ന് വിളിക്കാം. ഇവർക്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൂടാതെ മറ്റൊരു വരുമാന സ്രോതസ്സ് ഉള്ളവരാണ്, അതുകൊണ്ട് ഇവർക്ക് ശമ്പളം ലഭിക്കാൻ കുറച്ച് ആഴ്ചകൾ വൈകിയാലും, ഇക്കൂട്ടർക്ക് അത് വലിയ ഒരു പ്രശ്നം ആവുകയില്ല, കാരണം ഇവർക്ക് ശമ്പളം കൂടാതെ തന്നെ മറ്റൊരു വരുമാന സ്രോതസ്സ് ഉണ്ടായതുകൊണ്ടാണ്. ഇക്കൂട്ടരാണ് ലെവൽ 3


ലെവൽ 4


 ഈ ലെവലിൽ ഉള്ളവരുടെ പ്രത്യേകത എന്താണെന്നാൽ, ഇവർ ആദ്യം മൂന്ന് ലെവലുകളിൽ ഉള്ളവരേക്കാൾ കുറച്ചുകൂടി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ച വരാണ്. കാരണം ഇവർക്ക് ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ട്, അതുകൊണ്ട് ഇവർക്ക് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന് സമാനമായ തുക മറ്റ് സ്രോതസ്സുകളിൽ നിന്നും കിട്ടുന്നുണ്ട്. അതുകൊണ്ട് ഇവർക്ക് ശമ്പളം കിട്ടാൻ കുറച്ച് ആഴ്ചകളോ മാസങ്ങളോ വൈകിയാൽ പോലും ഇവർക്ക് വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല. ഇവരാണ് ലെവൽ 4


ലെവൽ 5


 ഈ ലെവലിൽ ഉള്ളവർ മറ്റു നാല് ലെവലിൽ ഉള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ്. കാരണം ഇവർ സാമ്പത്തിക സ്വാതത്രത്തിന്റെ വക്കിൽ നിൽക്കുകയാണ്. ഉദാഹരണം ഇവർക്ക് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി തുക ഇവർക്ക് ഇവരുടെ ബിസിനസ്സിൽ നിന്നും ഇൻവെസ്റ്റ്മെന്റ് നിന്നും മറ്റും ലഭിക്കുന്നുണ്ട്. അതിനാൽ ഇവർ ശമ്പളം ആശ്രയിച്ചുകഴിയുന്നവരല്ല, അതുകൊണ്ട് ഇവർക്ക് ശമ്പളം ലഭിക്കാൻ കുറച്ചു വർഷങ്ങളോളം വൈകിയാൽ പോലും ഇവർക്ക് സുഖമായി ജീവിക്കാൻ കഴിയും. ഇവരാണ് ലെവൽ 5


ലെവൽ 6


 എല്ലാവരും ആഗ്രഹിക്കുന്നത് ഈ ലെവലിൽ എത്താൻ ആണ്. കാരണം ഈ ലെവലിൽ ഉള്ളവർ പൂർണ്ണമായ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ച വരാണ്. ഇവരുടെ പ്രത്യേകത എന്താണെന്നാൽ ഇവർക്ക് വെറുതെ കിടന്നുറങ്ങിയാൽ പോലും വരുമാനം കൊണ്ടു തരുന്ന ആസ്തികൾ ഇവർക്ക് ഉണ്ട്. ഉദാഹരണം വാടകവീടുകൾ, നിക്ഷേപങ്ങൾ,ബോണ്ടുകൾ,സ്റ്റോക്കുകൾ, തുടങ്ങിയവ. ഇവരുടെ ആസ്തി യിൽ നിന്നും കിട്ടുന്ന വരുമാനം മാത്രം മതി ഇവർക്ക് ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാൻ. ഇവരാണ് ലെവൽ 6, ഈ ലെവലിലേക്ക് എത്താൻ താല്പര്യമുള്ളവർക്കായി കുറച്ചു കാര്യങ്ങൾ താഴെ പറയുന്നുണ്ട്


എങ്ങനെ ലെവൽ 6 ഇൽ എത്തിച്ചേരാം


 അതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത്, നിങ്ങൾ ഏത് ലെവലിൽ ഉൾപ്പെടുന്നു എന്ന് തിരിച്ചറിയുക, എന്നിട്ട് മുന്നോട്ടുപോവാൻ പ്രവർത്തിക്കുക. ഉദാഹരണത്തിന് നിങ്ങൾ ലെവൽ 2 ആണെങ്കിൽ നിങ്ങൾ ലെവൽ 3 എത്താൻ പരിശ്രമിക്കുക. നിങ്ങൾക്ക് ലെവൽ ഒന്നിൽ നിന്നും ലെവൽ 6 ലേക്ക് എത്താൻ ആദ്യം ഒരു ലക്ഷ്യം നിർണ്ണയിക്കുക, അതിനെ ചെറിയ കഷണങ്ങളായി തിരിക്കുക. എന്നിട്ട് ഓരോന്നായി നേടിയെടുക്കുക, ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കും 


Responsive Ad Here

Author:

My name is Athulkrishnan. I am focused on following 5 sectors, stock market, cryptocurrency, books, attitude and mindset I am support all of you to how to win trading, how to win in life, power of reading books and how to keep mind happy. follow my website foe more