Life changing story

Responsive Ad Here

 നമ്മളിൽ കൂടുതൽ പേർക്കും ഉള്ള ഒരു

തെറ്റായ ധാരണയുണ്ട്, അത് പണം

 ഉണ്ടെങ്കിലേ സന്തോഷമായി ജീവിക്കാൻ

 കഴിയൂ എന്നതാണ്. ഇന്നത്തെ കാലത്ത്

 അത് ഒരു പരിധിവരെ ശരിയാണ്,പക്ഷേ

 ഒരു പരിധി വരെ മാത്രം. ഈ ലോകത്ത്

 നൂറുശതമാനവും സന്തോഷം നൽകുന്ന ഒരു

 കാര്യവുമില്ല, അത് ആദ്യം മനസ്സിലാക്കുക.

 നിങ്ങൾക്ക് ഇത് മനസ്സിലാക്കാനായി ഒരു

 കഥ പറയാം.


 ഒരു പട്ടണത്തിൽ ഒരു ധനികനായ മനുഷ്യൻ

 ഉണ്ടായിരുന്നു, അദ്ദേഹം തന്റെ മകനുമായി

 ഒരു യാത്ര പോകാൻ തീരുമാനിച്ചു, യാത്ര

 പോകുന്നത് പാവപ്പെട്ട ആളുകൾ മാത്രം

 താമസിക്കുന്ന ഒരു ഗ്രാമത്തിലേക്കാണ്.

 തന്റെ മകനെ എത്രത്തോളം പാവപ്പെട്ടവർ

 ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന് കാണിച്ചു

 കൊടുക്കാനാണ് അദ്ദേഹം ഈ യാത്ര

 നടത്തിയത്. അങ്ങനെ അവർ

 ഗ്രാമത്തിലെത്തി, അവിടെയുള്ള ഒരു

 കൊച്ചുവീട്ടിൽ ഒരു വർഷത്തോളം

 താമസിച്ചു.ആ കുട്ടി അവിടെയുള്ള

 ആളുകളും ആയും അവിടത്തെ

 കുട്ടികളുമായും  ഒരു വർഷത്തോളം

 അവിടെ താമസിച്ചു. തിരിച്ചു പോകാൻ

 നേരം ധനികനായ മനുഷ്യൻ തന്റെ

 മകനോട് ചോദിച്ചു, നമ്മൾ ഇവിടുത്തെ

 പാവപ്പെട്ട ആളുകളുമായി ഇത്രനാൾ

 ഇവിടെ ജീവിച്ചു, ഇതിൽനിന്ന് നീ എന്ത്

 പാഠമാണ് പഠിച്ചത് 


 മകൻ പറഞ്ഞു, അച്ഛാ നമുക്ക് ഒരു പട്ടി

 മാത്രമേ ഉള്ളൂ, അവർക്ക് ധാരാളമുണ്ട്.

 നമുക്ക് ഒരു നീന്തൽകുളം മാത്രമേ ഉള്ളൂ

 അവർക്കൊരു പുഴ തന്നെയുണ്ട്, നമ്മൾ

 വീട്ടിൽ വൈദ്യുതി വിളക്കാണ് വെളിച്ചം

 പകരാൻ ഉപയോഗിക്കുന്നത്, അവർക്ക്

 വെളിച്ചം പകരാൻ ആകാശം നിറയെ

 നക്ഷത്രങ്ങൾ ഉണ്ട്. നമ്മൾ ആഹാരം

 വാങ്ങിക്കഴിക്കുന്നു, അവർ അതൊക്കെ

 ഉണ്ടാക്കി കഴിക്കുന്നു. നാല് ഭിത്തികൾ

 നമ്മെ സംരക്ഷിക്കുന്നു, അവരെ

 രക്ഷിക്കാൻ ഒരു ഗ്രാമം മുഴുവൻ ഉണ്ട്.

 അവസാനം ആ മകൻ പറഞ്ഞു ഒരുപാട്

 നന്ദിയുണ്ട് അച്ഛാ നമ്മൾ എത്രത്തോളം

 പാവപ്പെട്ടവർ ആണെന്ന് കാണിച്ചു

 തന്നതിന്


 ഈ കഥയുടെ ഗുണപാഠം, നമുക്ക് സമ്പത്ത്

 ഉണ്ടെങ്കിൽ നമുക്ക് ആഡംബര

 വസ്തുക്കൾ വാങ്ങി കൂട്ടാം, പക്ഷേ

 ഒരിക്കലും സന്തോഷം വാങ്ങാൻ കഴിയില്ല.

 ഒരു മനുഷ്യന് സന്തോഷവാൻ

 ആകണമെങ്കിൽ പണം മാത്രം പോരാ മറിച്ച്,

 കുടുംബബന്ധങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ,

 ബന്ധുക്കൾ, നാട്ടുകാർ ഇവയെല്ലാം ഒത്തു

 ചേരുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത് 

Responsive Ad Here

Author:

My name is Athulkrishnan. I am focused on following 5 sectors, stock market, cryptocurrency, books, attitude and mindset I am support all of you to how to win trading, how to win in life, power of reading books and how to keep mind happy. follow my website foe more